History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

പാരിടമാകെ സന്തോഷം

പാരിടമാകെ സന്തോഷം വാരി വിതക്കുന്നു.
രക്ഷകനീശന്‍ പുല്കൂംട്ടില്‍ ജാതനാകുന്നു.
ഹൃദയമൊരുക്കാം സ്വീകരിക്കാം
മറിയത്തിന്‍ മകനേ...
മണ്ണും വിണ്ണും ആരാധിക്കും
ദൈവത്തിന്‍ സുതനേ.


എളിയവനുള്ളില്‍ ശാന്തി നിറക്കും
ക്രിസ്മസ് രാവിതില്‍
പാരിടമാകെ ഉത്സവമാകും
ദൈവത്തിന്‍ ജനനം.
അതുകണ്ടീടാന്‍ നമ്മള്‍ പോകേണം
ഇടയന്മാീരുടെ നിരയോടു ചേരാം
ബെദ്ലഹേമില്‍ പോയീടാം.

അനുപമ സ്നേഹ കതിരുകള്‍ തൂകും
ക്രിസ്മസ് നാളിതില്‍
വിണ്ടലമാകെ ശോഭ നിറക്കും
അത്ഭുത താരകം...
അതുകണ്ടീടാന്‍ നമ്മള്‍ പോകേണം
അരജന്മാരുടെ സംഘം ചേരാം
ബെദ്ലഹേമില്‍ പോയീടാം.

0 comments:

Post a Comment