History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Sunday, 3 November 2013

അമ്പിളി തോണിയില്‍


അമ്പിളി തോണിയില്‍ ആകാശ പൊയ്കയില്‍
എത്തുന്നതാരാണ്
പാലോളി പുഞ്ചിരി തൂകിവരുന്നത്
ദൈവത്തിന്‍ സുതനാണു.

എളിയ ജനത്തിനു മോചകനായ്
മന്നില്‍ അവതാരം ചെയ്തതാരാണ്?
എളിമിയോടീശനു ശിരസ്സ്നമിച്ചൊരു
മറിയത്തിന്‍ മകനാണ്..

ആടുകളെത്തേടി മേച്ചില്‍പ്പുറങ്ങളില്‍
അലയുന്നതാരാണാരാണ്?
ഇടയനായ് ദൈവത്തിന്‍ അഭിഷിക്തനായ് വാണ
ദാവീദിന്‍ സുതനാണ്...

0 comments:

Post a Comment