History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

ക്രിസ്മസ് രാത്രീ

ദൈവസ്നേഹ ധാരയൊഴുകുന്ന
സ്വര്‍ഗീയ സുന്ദര രാത്രീ...
നീലനിലാവില്‍ തരകള്‍ വിരിയുന്ന
ധന്യമനോഹര രാത്രീ...

ഇന്നീ ക്രിസ്മസ് രാത്രീ
ഇന്നീ ക്രിസ്മസ് രാത്രീ
നന്മ നിറഞ്ഞൊരു രാത്രീ....

നന്‍മനിറഞ്ഞവര്‍ യൌസേപ്പും മേരിയും
ദൈവ മഹത്വം കണ്ടാനന്ദിച്ചു....
നന്മനസ്സാര്‍ന്ന ഹൃദയങ്ങള്‍ നിറയെ
ദൈവസ്നേഹത്തിന്‍ കുളിരലയായ്..

പുല്കൂട്ടിലീശന്‍റെ പുഞ്ചിരി പൂക്കളാല്‍
ബെത്ലഹേം താഴ്വര തരളിതമായ്..
അജപാലകര്‍ക്കും അജഗണങ്ങള്‍ക്കും
അനുഗ്രഹം ചൊരിയും പുണ്യരാത്രീ

0 comments:

Post a Comment