പാപിതന്‍ കണ്ണുനീരൊപ്പി വാനില്‍
സന്തോഷ താരകള്‍ കണ്ണുചിമ്മി.
ദുഖിതര്ക്കാനമോദ വാര്ത്തണയായി
രക്ഷകന്‍ മന്നിതില്‍ ജാതനായി.
ദാവീദിന്‍ ഗോത്രത്തില്‍ ഇസ്രായേല്‍ ഭവനത്തില്‍
ഉണ്ണിമിശിഹാ ഭൂജാതനായി.
അന്ധകാരത്തില്‍ ജനതതി മുന്നില്‍
നീതിതന്‍ ദിവ്യ പ്രകാശം കണ്ടു.
രക്ഷതന്‍ സൂര്യപ്രഭോദയം കണ്ടു
ആനന്ദ തുന്ദില മാനസരായ്.
സന്തപ്ത മനസാര്ക്കൂശ്വാസമായി
പാപവിമോചകന്‍ ജാതനായി.
രക്ഷതന്‍ അക്ഷയ സ്രോതസ്സില്‍ നിന്നും
കാരുണ്യം തൂകുന്നു ഉണ്ണിയീശോ...
History
കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

0 comments:
Post a Comment