History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Wednesday, 10 November 2010

ദൈവം മര്ത്യാ വതാരമാകും

ദൈവം മര്ത്യാ വതാരമാകും
പുല്കൂകട്ടില്‍ സ്നേഹം തുടിച്ചിടുന്നു.
പൂനിലാ പാലാഴി നീന്തിക്കടന്നൊരു
വാല്‍ നക്ഷത്രം പുഞ്ചിരിച്ചു.

അമ്മയാം മേരിതന്‍ പൊന്മചടിത്തട്ടിലായ്
പാല്മാണമൂറുന്നൊരുണ്ണിയായി.
ദൈവം ശയിക്കുന്നു, ജീവന്‍ തുടിക്കുന്ന
എളിമനിറയുന്ന പുല്ക്കു ടിലില്‍
അജഗണം താണു വണങ്ങിടുന്നു

യൌസേപ്പിതാവിന്‍ കരതാരിലായി നല്‍
ഉണ്ണിക്കിടാവൊന്ന് കളിയാടുന്നു.
ലോകം ഭരിക്കുന്ന ശക്തിപ്രഭാമയന്‍
ദൈവത്തിന്‍ പുത്രനെക്കണ്ടറിഞ്ഞൂ
രാജാക്കള്‍ താണു വണങ്ങിടുന്നു.

0 comments:

Post a Comment