History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Sunday 3 November 2013

അപ്പത്തിന്‍ ഭവനമാം ബെത്ലഹേമില്‍..

അപ്പത്തിന്‍ ഭവനമാം ബെത്ലഹേമില്‍..
അപ്പം വിളമ്പുവാന്‍ വന്ന നാഥാ...
അപ്പമായ് മുറിയുവാന്‍, അര്‍പ്പിതനാകുവാന്‍
കാലിത്തൊഴുത്തില്‍ പിറന്ന നാഥാ...
വാനവും ഭൂമിയും വാഴ്തിടുന്നു...
സര്‍വ്വേശ സൂനുവേ നിന്‍ മഹത്വം..

മാലാഖമാരുടെ നവ്യസംഗീതത്തിന്‍
അകമ്പടിയായെന്‍റെ ഹൃദയതാളം
ഹൃദയവിചരങ്ങള്‍ അറിയുന്ന ദൈവം
പുഞ്ചിരിതൂകുന്നു പുല്‍തൊഴുത്തില്‍


അമ്പിളി തോണിയില്‍


അമ്പിളി തോണിയില്‍ ആകാശ പൊയ്കയില്‍
എത്തുന്നതാരാണ്
പാലോളി പുഞ്ചിരി തൂകിവരുന്നത്
ദൈവത്തിന്‍ സുതനാണു.

എളിയ ജനത്തിനു മോചകനായ്
മന്നില്‍ അവതാരം ചെയ്തതാരാണ്?
എളിമിയോടീശനു ശിരസ്സ്നമിച്ചൊരു
മറിയത്തിന്‍ മകനാണ്..

ആടുകളെത്തേടി മേച്ചില്‍പ്പുറങ്ങളില്‍
അലയുന്നതാരാണാരാണ്?
ഇടയനായ് ദൈവത്തിന്‍ അഭിഷിക്തനായ് വാണ
ദാവീദിന്‍ സുതനാണ്...

Saturday 20 November 2010

ശീതള രാവില്‍

ശീതള രാവില്‍ സ്നേഹനിലാവില്‍
ശാന്തി പരത്തും പൈതലിനേ
മാലഖമാരും മാനവരും
താണുവണങ്ങി പാടുന്നു...

ഉന്നത വിണ്ണില്‍ സര്വ്വേലശാ നിന്‍ മഹിമകള്‍ നിറയട്ടെ
എളിയ മനസ്സുകള്‍ അനവരദം നല്‍ ശാന്തി സമത്വം നേടട്ടെ...


അജഗണമിരവില്‍ താഴ്വരയില്‍
വിശ്രമിക്കും വേളയൊന്നില്‍
വാനവ വൃന്ദം കേട്ടതിശയിച്ചു
രക്ഷകനെ തിരഞ്ഞു.
കന്യാമറിയത്തിന്‍ മടിയിലുറങ്ങും
ഉണ്ണിയെ താണുവണങ്ങുന്നു.


അരജന്മാിരുടെ ദര്ശിനത്തില്‍
ഗബ്രിയേല്‍ ദൂതനെത്തി
രാജാക്കന്മാതരുടെ രാജാവിന്റെത
അവതാര വാര്ത്തു നല്കി
അന്ധകാരത്തിന്റെ് കോട്ട വെടിഞ്ഞവര്‍
എളിമതന്‍ പുല്ക്കൂ ട്ടിന്‍ മുന്നിലെത്തി.

മഞ്ഞണിയും രാവില്‍

മഞ്ഞണിയും രാവില്‍ തുയിലുണര്ത്തും
പാല്നിയലാവിന്‍ കിരണങ്ങളേ
വിണ്ണവര്‍ രാജന്‍ മഹിതലത്തില്‍
ജാതനാകും ശുഭദിനത്തില്‍
ഞങ്ങള്‍ പാടുന്നു ക്രിസ്മസ് മംഗളം
മണ്ണും വിണ്ണും ആറാടുന്നു....


ഇടയനെ തേടി ഇടയഗണം വന്നു
ബെദ്ലഹേമിന്‍ താഴ്വരയില്‍
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുംടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

അരജനെ തേടി രാജക്കന്മാനര്‍
അരമനകള്‍ തിരഞ്ഞു..
അത്ഭുത താരകം വഴിനടത്തി
അവര്‍ പുല്കുിടിലിന്‍ മുന്നിലെത്തി
താണുവണങ്ങി രാജാവിനെ..
അമ്മതന്‍ മടിയിലെ പൈതലിനേ.

തിങ്കള്‍ താമ്പാളം

തിങ്കള്‍ താമ്പാളം പൊന്‍ പാലോളിതൂകുന്നു
മലമേലെ പാതിരാവില്‍ സൂര്യനുദിച്ചല്ലോ
യേശു പിറന്നല്ലൊ ഇന്നേശുപിറന്നൊല്ലോ

വെണ്മേ്ഘജാലങ്ങള്‍
തോരണം ചാര്തുങന്ന
സന്ധ്യയില്‍ ശാലീന സന്ധ്യയില്‍
ഇടയന്മാര്‍ പോകുന്നു
ഇടറാതേ നീങ്ങുന്നു...
ശോഭനതാരം വഴികാട്ടുന്നു...

മരുഭൂവിന്‍ വീഥിയില്‍
അരജന്മാനര്‍ അണയുന്ന
യാത്രയില്‍ ദുര്ഘിട യാത്രയില്‍
പ്രഭയേകും നക്ഷത്രം
അത്ഭുത വാല്‍ നക്ഷത്രം
വഴികാട്ടി മുന്നേറുന്നു.

ഉതസവമായ് ജനനോത്സവമായ്

ധനുമാസത്തിന്‍ മഞ്ഞലയില്‍
യൂദയാ നാട്ടിലെ ബെദ്ലഹേമില്‍
പുല്ക്കു ട്ടിനുള്ളില്‍ സൂര്യോദയം കണ്ടു
ഭൂമിയും വാനവും ആനന്ദിച്ചു.

ഉതസവമായ് ജനനോത്സവമായ്
ദൈവ-മനുഷ്യ സ്നേഹോത്സവമായ്.

പുല്കൂയട്ടിലീശന്റൊ ഹൃദയതാളത്തില്‍
മാലാഖമാരുടെ ദിവ്യസംഗീതം
ആ ദിവ്യഗാനം എറ്റു പടുന്നു
ഇടയരും അരജരും ഒന്നാകുന്നു.



പുല്മോട്ടില്‍ പൂവുകള്‍ പരിമളം തൂകി
പൂനിലാ പാലാഴിയൊഴികി വാനില്‍
ഒരു സ്നേഹ ഗാനമായ് രക്ഷകന്‍ ജാതനായ്
ആദിയില്‍ വാഗ്ദാനം ചെയ്തതുപോല്‍

മിശിഹാ നാഥന്‍

മനവരാശിതന്‍ മോചകനായിതാ
മിശിഹാ നാഥന്‍ ജാതനായി.
മനുകുലമൊന്നായ് മഹത്വത്തിന്‍ രാജനേ
മനം നിറഞ്ഞെന്നും സ്തുതിച്ചിടുന്നു
ശാന്തി സമാധാനം നുകര്ന്നി ടുന്നു.




അന്യതാ ബോധം തിങ്ങുന്ന ഭൂമിയില്‍
ബന്ധുവായ് ദൈവം വാസമായി.
സ്വര്ഗ്ഗ സൌഭാഗ്യങ്ങള്‍ കൈവെടിഞ്ഞു
ദരിദ്രനായ് പുല്ക്കു ട്ടില്‍ ജാതനായി.


സ്വാര്ത്ഥ്രായ് ലോക സുഖംതേടിയലയും
പാപ ഹൃദയങ്ങള്‍ തുറന്നു ദൈവം
രക്ഷകനായ് വന്നു ജാതനായീടുന്ന
പുണ്യ സമാഗമ വേളയിതാ