അപ്പത്തിന്‍ ഭവനമാം ബെത്ലഹേമില്‍..
അപ്പം വിളമ്പുവാന്‍ വന്ന നാഥാ...
അപ്പമായ് മുറിയുവാന്‍, അര്‍പ്പിതനാകുവാന്‍
കാലിത്തൊഴുത്തില്‍ പിറന്ന നാഥാ...
വാനവും ഭൂമിയും വാഴ്തിടുന്നു...
സര്‍വ്വേശ സൂനുവേ നിന്‍ മഹത്വം..
മാലാഖമാരുടെ നവ്യസംഗീതത്തിന്‍
അകമ്പടിയായെന്‍റെ ഹൃദയതാളം
ഹൃദയവിചരങ്ങള്‍ അറിയുന്ന ദൈവം
പുഞ്ചിരിതൂകുന്നു പുല്‍തൊഴുത്തില്‍
History
കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...Sunday, 3 November 2013
അമ്പിളി തോണിയില്‍
അമ്പിളി തോണിയില്‍ ആകാശ പൊയ്കയില്‍
എത്തുന്നതാരാണ്
പാലോളി പുഞ്ചിരി തൂകിവരുന്നത്
ദൈവത്തിന്‍ സുതനാണു.
എളിയ ജനത്തിനു മോചകനായ്
മന്നില്‍ അവതാരം ചെയ്തതാരാണ്?
എളിമിയോടീശനു ശിരസ്സ്നമിച്ചൊരു
മറിയത്തിന്‍ മകനാണ്..
ആടുകളെത്തേടി മേച്ചില്‍പ്പുറങ്ങളില്‍
അലയുന്നതാരാണാരാണ്?
ഇടയനായ് ദൈവത്തിന്‍ അഭിഷിക്തനായ് വാണ
ദാവീദിന്‍ സുതനാണ്...